Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദിയിൽ​ 426 പേർ കൂടി കോവിഡ് മുക്തരായി
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ​ 426 പേർ കൂടി...

സൗദിയിൽ​ 426 പേർ കൂടി കോവിഡ് മുക്തരായി

text_fields
bookmark_border

റിയാദ്​: സൗദി അറേബ്യയിൽ ചൊവ്വാഴ്​ച 426 പേർ​ കൂടി കോവിഡ്​ മുക്തരായി. രാജ്യത്തെ വിവിധയിടങ്ങളിലായി​ 16 പേർ മരിച്ചു. 399 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 345,631 പോസിറ്റീവ്​ കേസുകളിൽ 332,117 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5329 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8185 പേരാണ്​. അതിൽ 778 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 46.

റിയാദ്​​ 44, മക്ക​ 30, യാംബു 22, ഖമീസ്​ മുശൈത്ത്​​ 17, മജ്​മഅ​​ 16, ദമ്മാം​​ 15, ഹുഫൂഫ്​​​​ 14, വാദി ദവാസിർ 13, ജിദ്ദ 12, ഹാഇൽ 9, ബുറൈദ​​ 8, അറാർ​​ 8, അയൂൺ അൽജുവ​ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Updates​Covid 19Gulf News
Next Story