Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ രോഗമുക്തിയെക്കാൾ പ്രതിദിന രോഗികൾ

text_fields
bookmark_border
സൗദിയിൽ കോവിഡ്​ രോഗമുക്തിയെക്കാൾ പ്രതിദിന രോഗികൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ പ്രതിദിന കണക്കിൽ രോഗമുക്തരെക്കാൾ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത്​ തുടരുന്നു. 213 പേർക്കാണ്​ വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്. 188 പേർ​ കോവിഡ് മുക്തരായി. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി നാലുപേർ മരിച്ചു.

ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 365988 ഉം രോഗമുക്തരുടെ എണ്ണം 357525 ഉം ആയി. ആകെ മരണസംഖ്യ 6346 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2117 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 322 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 88, കിഴക്കൻ പ്രവിശ്യ 54, മക്ക 37, മദീന 10, ഹാഇൽ 6, വടക്കൻ അതിർത്തിമേഖല 5, തബൂക്ക്​ 3, അസീർ 3, നജ്​റാൻ 3, ജീസാൻ 2, അൽജൗഫ്​ 1, ഖസീം 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Gulf NewsSaudi Arabia
News Summary - Saudi Arabia daily covid tally 22 January
Next Story