
സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും കുറഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ കണക്കിലെത്തി. ശനിയാഴ്ച 221 പേർക്ക് മാത്രമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 478 പേർ കോവിഡ് മുക്തി നേടി.
ആകെ കോവിഡ് കേസുകളുടെ എണ്ണം 355034 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342882 ആയി ഉയർന്നു. ആകെ മരണസംഖ്യ 5761 ആണ്. രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുന്നവരുെട എണ്ണം 6391 ആയി കുറഞ്ഞു. ഇതിൽ 796 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.6 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 63. മദീന 22, ജുബൈൽ 12, ജിദ്ദ 12, മക്ക 12, ത്വാഇഫ് 9, ഹുഫൂഫ് 6, ഉനൈസ 6, ബുറൈദ 5, ഖമീസ് മുശൈത് 5, ദമ്മാം 5, ജീസാൻ 5, തബൂക്ക് 5, അൽഅയ്സ് 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
