
സൗദി അറേബ്യയിൽ 32 പേർ കൂടി മരിച്ചു; 1972 പേർ കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 32 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 2949 ആയി. റിയാദ് 8, ജിദ്ദ 5, മക്ക 2, മദീന 1, ഹുഫൂഫ് 4, ത്വാഇഫ് 5, മുബറസ് 1, ബുറൈദ 1, തബൂക്ക് 1, മഹായിൽ 2, അൽറസ് 1, ബല്ലസ്മർ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. പുതുതായി 1258 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും 1972 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 280093 ഉം ആെക കോവിഡ് മുക്തരുടെ എണ്ണം 242053 ഉം ആയി.
നിലവിൽ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 35,091 ആയി കുറഞ്ഞു. ഇവരിൽ 2,017 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിങ്കളാഴ്ച ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 89. ഹുഫൂഫിൽ 75ഉം ദമ്മാമിൽ 65ഉം മക്കയിൽ 54ഉം മദീനയിൽ 51ഉം ജിദ്ദയിൽ 50ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പുതുതായി 41,361 കോവിഡ് ടെസ്റ്റുകൾ സൗദിയിൽ നടന്നു. ഇതോടെ രാജ്യത്താകെ ഇതുവരെ നടന്ന ടെസ് റ്റുകളുടെ എണ്ണം 3,473,715 ആയി. രാജ്യത്തെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 830 ആയി. ജിദ്ദയിൽ 681ഉം മക്കയിൽ 529ഉം ആളുകൾ ഇതുവരെ മരിച്ചു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 830, ജിദ്ദ 681, മക്ക 529, മദീന 115, ദമ്മാം 98, ഹുഫൂഫ് 106, ത്വാഇഫ് 103, തബൂക്ക് 47, ബുറൈദ 46, ജീസാൻ 29, അറാർ 24, ഖത്വീഫ് 24, മുബറസ് 24, ഹഫർ അൽബാത്വിൻ 26, ഹാഇൽ 26, വാദി ദവാസിർ 19, അൽബാഹ 15, അൽഖുവയ്യ 14, മഹായിൽ 14, സകാക 13, ഖർജ് 13, സബ്യ 13, ഖോബാർ 13, ബെയ്ഷ് 12, അബഹ 9, അൽറസ് 8, ഖമീസ് മുശൈത്ത് 7, ബീഷ 7, അബൂഅരീഷ് 6, അൽമജാരിദ 6, അയൂൺ 5, ഹുറൈംല 5, ഉനൈസ 5, നജ്റാൻ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 3, ജുബൈൽ 3, സുലയിൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ബല്ലസ്മർ 1.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.