സൗദിയിൽ 118 പേർക്ക് കൂടി കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ച 118 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഏഴ് പേർ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിച്ചു. 144 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363377 ഉം രോഗമുക്തരുടെ എണ്ണം 354899 ഉം ആയി. മരണസംഖ്യ 6272 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2206 പേരാണ്. ഇതിൽ 351 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 43, മക്ക 38, കിഴക്കൻ പ്രവിശ്യ 14, അസീർ 7, മദീന 4, വടക്കൻ അതിർത്തി മേഖല 3, ജീസാൻ 3, തബൂക്ക് 2, ഹാഇൽ 2, ഖസീം 1, നജ്റാൻ 1.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

