Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഇന്ന് പുതിയ രോഗികളും രോഗമുക്തരും 100 ന് മുകളിലെത്തി

text_fields
bookmark_border
പുതിയ രോഗികൾ: 108, രോഗമുക്തി: 127, മരണം: 3, ചികിത്സയിലുള്ളവർ: 3,542, ഗുരുതരാവസ്ഥയിലുള്ളവർ: 39
covid 198
cancel

ജിദ്ദ: സൗദിയിൽ പുതുതായി 108 കോവിഡ് രോഗികളും 127 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,13,986 ഉം രോഗമുക്തരുടെ എണ്ണം 8,01,135 ഉം ആയി.

പുതുതായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,309 ആയി. നിലവിൽ 3,542 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.41 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 37, ജിദ്ദ 20, ദമ്മാം, മദീന 7 വീതം, മക്ക 5, ത്വാഇഫ്, ജിസാൻ, അൽ ബഹ 3 വീതം, അൽഖോബാർ, നജ്‌റാൻ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 19

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi arabia Covid Updates
Next Story