Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 175 പേർക്ക് കോവിഡ്, രോഗമുക്തി 409

text_fields
bookmark_border
മരണം 3, ചികിത്സയിലുള്ളവർ 5,355, ഗുരുതരാവസ്ഥയിലുള്ളവർ 127
സൗദിയിൽ 175 പേർക്ക് കോവിഡ്, രോഗമുക്തി 409
cancel

ജിദ്ദ: സൗദിയിൽ പുതുതായി 175 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 409 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 809,449 ഉം രോഗമുക്തരുടെ എണ്ണം 794,844 ഉം ആയി. രാജ്യത്തെ ആകെ മരണം 9,250 ആയി തുടരുന്നു.

നിലവിൽ 5,355 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 127 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.19 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 53, ജിദ്ദ 33, ദമ്മാം 15, മദീന 9, മക്ക 6, ഹുഫൂഫ് 6, ത്വാഇഫ് 5, അബ്ഹ 5, ദഹ്റാൻ 5, ബുറൈദ 4, ഹാഇൽ 3, അൽബാഹ 2, ഖോബാർ 2, ഉനൈസ 2, അൽറസ് 2, ജുബൈൽ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi arabia Covid updates
Next Story