റിയാദ്: സൗദിയിൽ 24 മണിക്കൂറിനിടെ 556 പേർ കൂടി കോവിഡിൽനിന്ന് മുക്തിനേടി. പുതുതായി 602 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 761,079 ഉം രോഗമുക്തരുടെ എണ്ണം 745,397 ഉം ആയി. രാജ്യത്തെ ആകെ മരണം 9,123 ആയി തുടരുന്നു. നിലവിൽ 6,559 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
ഇവരിൽ 79 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.93 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 158, റിയാദ് 115, മക്ക 71, മദീന 51, ദമ്മാം 48, ത്വാഇഫ് 19, അബഹ 18, ജീസാൻ 13, അൽബാഹ 9, ഹുഫൂഫ് 7, ബുറൈദ 5, സബ്യ 5, അബൂ അരീഷ് 4, അൽഖർജ് 4, ഖുലൈസ് 3, തബൂക്ക് 3, ഖമീസ് മുശൈത്ത് 3, യാംബു 3, ഖത്വീഫ് 3, ദഹ്റാൻ 3, ബൽജുറൈഷി 3, വാദി ദവാസിർ 3, ഹാഇൽ 2, നജ്റാൻ 2, അഫീഫ് 2, റാബിഖ് 2, സറാത് ഉബൈദ 2, സുൽഫി 2, ഉനൈസ 2, ജുബൈൽ 2, മഖ്വ 2, ദിലം 2, അഖീഖ് 2, തുർബ 2, മീസാൻ 2, അബൂ അർവ 2.