കോവിഡ്: സൗദിയിൽ കുതിച്ചുയർന്ന് പുതിയ രോഗികളുടെ എണ്ണം
text_fieldsജിദ്ദ: സൗദിയിൽ വീണ്ടും പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഇന്ന് 967 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 663 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,72,269 ഉം രോഗമുക്തരുടെ എണ്ണം 7,55,619 ഉം ആയി.
രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,158 ആയി. നിലവിൽ 7,492 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 102 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.19 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 317, ജിദ്ദ 164, ദമ്മാം 93, മക്ക 43, മദീന 27, ത്വാഇഫ് 26, ദഹ്റാൻ 26, അബഹ 24, ഹുഫൂഫ് 23, അൽ ബാഹ 14, ജുബൈൽ 13, ജീസാൻ 11, അൽഖർജ് 11, തബൂക്ക് 8, ബുറൈദ 7, ഖത്വീഫ് 7, സബ് യ 7, ഹാഇൽ, ദവാദ്മി, യാംബു, സാമ്‌ത, ബൽജുറൈസ് 5.

