സൗദിയിൽ രോഗബാധിതർ ഒന്നരലക്ഷം കവിഞ്ഞു; വെള്ളിയാഴ്ച മരണം 45
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 4301 പേരിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 150292 ആയി ഉയർന്നു. വെള്ളിയാഴ്ച 45 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1184 ആയി.
ജിദ്ദ (12), റിയാദ് (12), മക്ക (8), ദമ്മാം (4), മദീന (2), ഹുഫൂഫ് (2), ഖോബാർ (2), ഉനൈസ (1), മഹായീൽ (1), ഖുൻഫുദ (1) എന്നിവിടങ്ങളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1849 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ 95764 പേർ രോഗമുക്തരായി. 53344 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നു. ഇതിൽ 1941 പേർ ഗുരുതരാവസ്ഥയിലാണ്. ജിദ്ദയിൽ 419ഉം മക്കയിൽ 350ഉം റിയാദിൽ 143ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 189 പട്ടണങ്ങളിലാണ് രോഗം പടർന്നുപിടിച്ചത്. പുതുതായി 26,016 സ്രവസാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,224,289 ആയി.
പുതിയ രോഗികൾ:
റിയാദ് 1091, ഹുഫൂഫ് 430, ജിദ്ദ 384, മക്ക 305, ത്വാഇഫ് 213, ഖത്വീഫ് 180, ദമ്മാം 167, ഖോബാർ 153, അൽമുബറസ് 145, മദീന 104, ദഹ്റാൻ 75, വാദി അൽദവാസിർ 75, ജുബൈൽ 59, ഖമീസ് മുശൈത് 54, സഫ്വ 53, ഹാഇൽ 47, അൽഖർജ് 41, ദറഇയ 36, നജ്റാൻ 35, തബൂക്ക് 35, മുസാഹ്മിയ 30, അബഹ 28, റാസതനൂറ 25, ഹഫ-ർ അൽബാത്വിൻ 24, ബുറൈദ 23, യാംബു 21, അൽജഫർ 17, ബീഷ 17, അഫീഫ് 16, മജ്മഅ 15, അൽഅയൂൻ 14, അഹദ് റുഫൈദ 12, സാംത 11, ഹുറൈംല 11, അൽബാഹ 10, സകാക 10, ദഹ്റാൻ അൽജനൂബ് 10, ജീസാൻ 10, ഹനാഖിയ 9, ബുഖൈരിയ 9, മിദ്നബ് 9, അബ്ഖൈഖ് 9, മഹായിൽ 9, റുവൈദ അൽഅർദ 8, മഖ്വ 8, അൽഹർജ 8, റാബിഗ് 8, ശറൂറ 8, അൽഖുവയ്യ 8, ബൽജുറഷി 7, ഖിയ 7, റാനിയ 7, തബാല 7, ഹുത്ത സുദൈർ 7, സുലൈയിൽ 6, ഹുത്ത ബനീ തമീം 6, അയൂൻ അൽജുവ 6, ഖുൻഫുദ 6, സറാത് അബീദ 6, അൽബഷായർ 6, നാരിയ 6, അൽദർബ് 6, ഖുലൈസ് 6, അൽമൻദഖ് 5, മഹദ് അൽദഹബ് 5, അൽനമാസ് 5, ഖുറയാത് അൽഉൗല 5, അൽദിലം 5, ദവാദ്മി 5, സാജർ 5, റിയാദ് അൽഖബ്റ 4, -ഫർസാൻ 4, റഫ്ഹ 4, സുൽഫി 4, റഫാഇ അൽജംഷ് 4, അൽഅസിയ 3, റിജാൽ അൽമ 3, അൽഷംലി 3, ബേയ്ഷ് 3, അറാർ 3, ദുർമ 3, ശഖ്റ 2, താദിഖ് 2, ഖിൽവ 2, ഖൈബർ 2, നമീറ 2, ഉമ്മു അൽദൂം 2, വാദി ബിൻ ഹഷ്ബൽ 2, അൽഗസല 2, അബൂഅരീഷ് 2, ബദർ അൽജനൂബ് 2, ഹബോന 2, അൽഖുവയ്യ 2, ലൈല 2, ബിജാദിയ 2, അൽബദ 1, അൽവജ്ഹ് 1, ഹർദ 1, അൽഖുറ 1, ബദാഇ 1, അൽനബാനിയ 1, അൽറാസ് 1, അൽഖുറയാത് 1, അൽഖുറുമ 1, അൽമഹാനി 1, അൽമുവയ്യ 1, അൽസഹൻ 1, ദലം 1, മൈസാൻ 1, ബാരിഖ് 1, തത്ലീത് 1, ഉറൈറ 1, അൽഹായിത് 1, അൽഷനാൻ 1, ബഖഅ 1, മൗഖഖ് 1, അൽഅർദ 1, അൽദായർ 1, തുവാൽ 1, സബ്യ 1, അദം 1, അല്ലൈത് 1, യാദമഅ 1, നഫി 1, റൂമ 1, തുമൈർ 1, വുതെലാൻ 1.
മരണസംഖ്യ:
ജിദ്ദ 419, മക്ക 350, റിയാദ് 143, മദീന 80, ദമ്മാം 51, ഹുഫൂഫ് 28, ത്വാഇഫ് 17, തബൂക്ക് 13, ഖത്വീഫ് 9, അൽഖോബാർ 9, ബുറൈദ 7, ബീഷ 7, ജീസാൻ 6, അറാർ 4, ഹഫർ അൽബാത്വിൻ 4, ജുബൈൽ 3, സബ്യ 3, യാംബു 2, അൽമുബറസ് 2, നാരിയ 2, ഹാഇൽ 2, ഖുൻഫുദ 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, ബേയ്ഷ് 1, അൽബാഹ 1, ഹുറൈംല 1, അൽഖുവയ്യ 1, നജ്റാൻ 1, ഉനൈസ 1, മഹായിൽ 1.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.