ഞെട്ടിച്ച് റിയാദ്; നഗരത്തിൽ മാത്രം ഇന്ന് 1584 രോഗികളും 15 മരണവും
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരം പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഞെട്ടിക്കുന്നു. ലോക്ഡൗൺ ഇളവിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തിെൻറ കൂടിയ കണക്കാണ് റിയാദിൽ നിന്ന് പുറത്തുവരുന്നത്. വെള്ളിയാഴ്ച റിയാദ് നഗരത്തിൽ മാത്രമായി 1584 ആളുകളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിെൻറ തോതിൽ ഒപ്പമുണ്ടായിരുന്ന ജിദ്ദയിൽ പോലും പുതിയ രോഗികളുടെ എണ്ണം 391 മാത്രമാണ്.
ആരോഗ്യമുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ ആളുകൾ തയാറായില്ലെങ്കിൽ റിയാദിൽ തീർത്തും അപകടകരമായ അവസ്ഥ വന്നുചേരുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. റിയാദിൽ മരണ സംഖ്യയും വലിയ തോതിൽ ഉയരുന്നുണ്ട്. രാജ്യമാകെ 36 പേരുടെ മരണമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ രാജ്യമാകെയുള്ള മരണനിരക്ക് 857 ആയി. റിയാദ് (15), ജിദ്ദ (12), മദീന (3), മക്ക (2), ഹുഫൂഫ് (1), ത്വാഇഫ് (1), തബൂക്ക് (1), ജീസാൻ (1) എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. രാജ്യത്താകെ 3921 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ സ്ഥിരീകരിച്ചത്. 1010 പേർക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 119942 ഉം രോഗമുക്തരുടെ എണ്ണം 81029 ഉം ആയി. 38020 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1820 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കിൽ മക്കയെ കടത്തിവെട്ടി ജിദ്ദ മുന്നിൽ കയറി. 309 പേർ ജിദ്ദയിലും 308 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 95 ആയി. രാജ്യത്തെ ചെറുതും വലുതുമായ 185 പട്ടണങ്ങളിലേക്ക് രോഗം പടർന്നു. പുതുതായി 27324 സ്രവസാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1069636 ആയി.
പുതിയ രോഗികൾ:
റിയാദ് 1584, ജിദ്ദ 391, മക്ക 197, ഹുഫൂഫ് 192, അൽഖോബാർ 176, മദീന 144, ദമ്മാം 104, ഖത്വീഫ് 93, ദറഇയ 93, അൽമുബറസ് 84, ത്വാഇഫ് 83, ദഹ്റാൻ 52, ജുബൈൽ 51, അൽഖർജ് 42, അബഹ 39, സഫ്വ 32, അൽജഫർ 31, വാദി അൽദവാസിർ 27, ഖമീസ് മുശൈത് 26, ഉനൈസ 24, ഹാഇൽ 24, മുസാഹ്മിയ 22, ഹുത്ത ബനീ തമീം 22, അബ്ഖൈഖ് 21, നജ്റാൻ 21, അൽഅയൂൻ 19, ബുറൈദ 19, അൽറസ് 16, തബൂക്ക് 16, യാംബു 14, അറാർ 14, ഹഫർ അൽബാത്വിൻ 13, റാസതനൂറ 12, ഹുറൈംല 12, അഫീഫ് 10, ദവാദ്മി 9, അൽബാഹ 8, മഹായിൽ 8, ശറൂറ 8, അൽഖുവയ്യ 8, റാനിയ 7, അൽദിലം 7, ബുഖൈരിയ 6, അൽഖഫ്ജി 6, റൂമ 6, അൽബദാഇ 5, ബിജാദിയ 5, റിഫാഇ അൽജംഷ് 5, റുവൈദ അൽഅർദ് 5, മഖ്വ 4, താദിഖ് 4, അഹദ് റുഫൈദ 3, ബേയ്ഷ് 3, അദം 3, ലൈല 3, മജ്മഅ 3, തബർജൽ 2, വാദി അൽഫറഅ 2, മഹദ് അൽദഹബ് 2, മിദ്നബ് 2, അൽഖുവാറ 2, അയൂൻ അൽജുവ 2, റിയാദ് അൽഖബ്റ 2, അൽഖൂസ് 2, അൽമുവയ്യ 2, അൽമദ്ദ 2, സറാത് അബീദ 2, വാദി ബിൻ ഹഷ്ബൽ 2, ഖുറയാത് അൽഉൗല 2, സൽവ 2, സബ്യ 2, സാംത 2, അല്ലൈത് 2, അൽഉവൈഖല 2, റഫ്ഹ 2, അൽഖസ്റ 2, സുൽഫി 2, മറാത് 2, മഖ്വ 2, ബൽജുറഷി 1, ഹനാഖിയ 1, അൽനബാനിയ 1, ഖുസൈബ 1, ഉഖ്ലത് അൽസൂഖൂർ 1, മുസൈലിഫ് 1, ഖുൻഫുദ 1, അൽമഹാനി 1, ദലം 1, ഖിയ 1, ഉമ്മു അൽദൂം 1, തനൂമ 1, അൽബഷായർ 1, ബീഷ 1, അൽബത്ഹ 1, അൽദായർ 1, അൽറയ്ത 1, ജീസാൻ 1, ഖുലൈസ് 1, ഖുബാഷ് 1, യാദമഅ് 1, ഹരീഖ് 1, അൽറയീൻ 1, സുലൈയിൽ 1, ദുർമ 1, സാജർ 1, ശഖ്റ 1, വുതെലൻ 1, അൽവജ്ഹ് 1, ഉംലജ് 1, അൽഗാര 1.
മരണസംഖ്യ:
ജിദ്ദ 309, മക്ക 308, റിയാദ് 95, മദീന 67, ദമ്മാം 32, ഹുഫൂഫ് 19, ത്വാഇഫ് 10, തബൂക്ക് 9, ബുറൈദ 6, ബീഷ 5, അൽഖോബാർ 4, ഖത്വീഫ് 4, ജീസാൻ 4, അറാർ 3, ജുബൈൽ 3, ഹഫർ അൽബാത്വിൻ 2, യാംബു 2, സബ്യ 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
