സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടപ്പോൾ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 101914 ആയി. 24 മണിക്കൂറിനുള്ളിൽ 3045 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണ സംഖ്യ 712 ആയി. പുതുതായി രോഗവിമുക്തി നേടിയത് 1026 പേർ മാത്രമാണ്. ആകെ രോഗമുക്തരുടെ എണ്ണം 72817 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28385 ആയി ഉയർന്നു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണവും ഉയർന്നു, 1564. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മക്ക (11), ജിദ്ദ (17), റിയാദ് (4), മദീന (1) ദമ്മാം (1), ഹുഫൂഫ് (1), തബൂക്ക് (1) എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 25036 േകാവിഡ് പരിശോധനകൾ നടത്തി. ഇേതാടെ രാജ്യത്ത് ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 958237 ആയി. ജിദ്ദയിലാണ് ആശങ്കാജനകമായ രീതിയിൽ മരണസംഖ്യ ഉയരുന്നത്. തലേദിവസത്തെ പോലെ ഞായറാഴ്ചയും 17 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 247 ആയി. 11 പേർ മരിച്ചതോടെ മക്കയിൽ 278 ആയി. രാജ്യത്തെ ചെറുതും വലുതുമായ 175 പട്ടണങ്ങളിലാണ് കോവിഡ് പടർന്നുപിടിച്ചത്.
പുതിയ രോഗികൾ
റിയാദ് 717, മക്ക 623, ജിദ്ദ 351, ദമ്മാം 257, ഹുഫൂഫ് 132, ഖത്വീഫ് 120, മദീന 110, ത്വാഇഫ് 95, അൽഖോബാർ 62, ജുബൈൽ 60, അൽമുബറസ് 34, ദഹ്റാൻ 31, ഹഫർ അൽബാത്വിൻ 27, ജീസാൻ 27, ദറഇയ 27, റാസതനൂറ 26, ഖമസ് മുശൈത് 22, യാംബു 20, സഫ്വ 19, അൽഅയൂൻ 18, നജ്റാൻ 18, ബുറൈദ 16, അറാർ 16, അൽ-ജഫർ 15, മുസാഹ്മിയ 13, വാദി അൽദവാസിർ 13, സബ്യ 11, തബൂക്ക് 11, ബീഷ 10, അൽഖർജ് 10, ബേഷ് 9, മഹദ് അൽദഹബ് 8, ഹുത്ത ബനീ തമീം 8, അല്ലൈത് 6, ഖിയ 4, അബഹ 4, അൽമജാരിദ 4, നാരിയ 4, അൽദർബ് 4, വാദി അൽഫറഅ 3, റാനിയ 3, അഹദ് റുഫൈദ 3, തബാല 3, സൽവ 3, അൽഅയ്ദാബി 3, അൽകാമിൽ 3, ഖുലൈസ് 3, അൽഖുവയ്യ 3, സുലൈയിൽ 3, അൽബാഹ 2, അൽമഹാനി 2, അൽമദ്ദ 2, അൽബഷായർ 2, അഹദ് അൽമസറ 2, ദവാദ്മി 2, മജ്മഅ 2, ദുർമ 2, ഹുറൈംല 2, ശഖ്റ 2, അൽഹമന 1, ബുഖൈരിയ 1, അൽറാസ് 1, ഖസയ്ബ 1, അൽഖൂസ് 1, മുസൈലിഫ് 1, അൽമുവയ്യ 1, ഉമ്മു അൽദൂം 1, അൽനമാസ് 1, മഹായിൽ 1, തത്ലീത് 1, അബ്ഖൈഖ് 1, ഖുറയാത് അൽ ഉൗല 1, അൽഅർദ 1, അൽദായർ 1, സാംത 1, അദം 1, ഹബോണ 1, ഖുബാഷ് 1, ശറൂറ 1, യാദമ 1, റഫ്ഹ 1, തുറൈഫ് 1, അഫീഫ് 1, ബിജാദിയ 1, അൽദിലം 1, ഹരീഖ് 1, അൽറയീൻ 1, റൂമ 1, റുവൈദ അൽഅർദ 1, തുമൈർ 1, താദിഖ് 1, ദുബ 1.
മരണസംഖ്യ
മക്ക 278, ജിദ്ദ 247, മദീന 60, റിയാദ് 47, ദമ്മാം 28, ത്വാഇഫ് 7, ഹുഫൂഫ് 7, തബൂക്ക് 6, ബുറൈദ 5, അൽഖോബാർ 4, ജുബൈൽ 3, ബീഷ 3, ജീസാൻ 3, ഖത്വീഫ് 2, യാംബു 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1, ഹഫർ അൽബാത്വിൻ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
