Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധന 

text_fields
bookmark_border
സൗദിയിൽ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധന 
cancel

റിയാദ്​: സൗദി അറേബ്യയിൽ ഒരു ഇടവേളക്ക്​ ശേഷം ആശങ്കാജനകമായ രീതിയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ 3121 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 98,869 ആയി. ശനിയാഴ്​ച 34 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ ബാധിച്ചുള്ള ആകെ മരണം 676 ആയി. പുതുതായി രോഗമുക്തി നേടിയവർ 1175 പേർ മാത്രമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71791 ആയി.


ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  26,402 ആയി ഉയർന്നു. ഇതിൽ 1484 പേർ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. മക്ക (8), ജിദ്ദ (17), ദമ്മാം (5), ഖത്വീഫ്​ (1), യാംബു (1),  ജീസാൻ (2) എന്നിവിടങ്ങളിലാണ് ശനിയാഴ്​ച​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 24229 ​േകാവിഡ്​ പരിശോധനകൾ നടത്തി​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ  നടന്ന പരിശോധനകളുടെ എണ്ണം 933,201 ആയി​.

ജിദ്ദയിലാണ്​ ആശങ്കാജനകമായ രീതിയിൽ മരണസംഖ്യ ഉയരുന്നത്​. കഴിഞ്ഞ കുറച്ചുദിവസമായി ദിനംപ്രതി 10ലേറെ  ആളുകളാണ്​ ഇവിടെ മരിക്കുന്നത്​. ശനിയാഴ്​ച 17​​​ പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 230 ആയി. എട്ടു ​പേർ മരിച്ചതോടെ​ മക്കയിൽ 267 ആയി​. രാജ്യത്തെ  ചെറുതും വലുതുമായ 173 പട്ടണങ്ങളിലാണ്​ കോവിഡ്​ പടർന്നുപിടിച്ചത്​.

പുതിയ രോഗികൾ:
റിയാദ്​ 900, ജിദ്ദ 572, മക്ക 279, മദീന 170, ദമ്മാം 149, ഹുഫൂഫ്​ 144, ഖത്വീഫ്​ 121, അൽഖോബാർ 86, ത്വാഇഫ്​ 76, അൽമുബറസ്​ 53, മുസാഹ്​മിയ 51, ജുബൈൽ 49, ഖമീസ്​  മുശൈത്​ 47, ദഹ്​റാൻ 36, ദറഇയ 28, ബുറൈദ 26, അഹദ്​ റുഫൈദ 24, അബഹ 19, അൽഖർജ്​ 18, ഹുത്ത ബനീ തമീം 17, അൽ-ജഫർ 14, സഫ്​വ 13, ജീസാൻ 13, നജ്​റാൻ  10, വാദി ദവാസിർ 10, യാംബു 9, ദഹ്​റാൻ അൽജനൂബ്​ 9, ബീഷ 8, തബൂക്ക്​ 8, വാദി ബിൻ ഹഷ്​ബൽ 7, റാസതനൂറ 7, അറാർ 7, മഹായിൽ 6, ഹഫർ അൽബാത്വിൻ 6,  അഫീഫ്​ 6, അൽഖസ്​റ 6, ശഖ്​റ 6, നാരിയ 5, ഹാഇൽ 5, അൽദിലം 5, അൽഖുവയ്യ 5, അൽനമാസ്​ 4, തബാല 4, സുലൈയിൽ 4, അൽഅയൂൻ 3, മഖ്​വ 3, അൽസഹൻ 3,  തനൂമ 3, അൽബത്​ഹ 3, റാബിഗ്​ 3, ശറൂറ 3, സകാക 2, അൽഉല 2, മഹദ്​ അൽദഹബ്​ 2, സബ്​ത്​ അൽഅലായ 2, അൽഖഫ്​ജി 2, അബ്​ഖൈഖ്​ 2, അബൂ അരീഷ്​ 2,  ഖുലൈസ്​ 2, ലൈല 2, ദവാദ്​മി 2, അൽറയീൻ 2, ഹുറൈംല 2, റുവൈദ അൽഅർദ 2, അൽബാഹ 1, അൽമൻദഖ്​ 1, ബൽജുറഷി 1, തബർജൽ 1, മുസൈലിഫ്​ 1, നമീറ 1,  അൽഖുർമ 1, അൽമഹാനി 1, മൈസാൻ 1, സാറാത്​ അൽ ഉബൈദ 1, അൽബഷായർ 1, തത്​ലീത്​ 1, ഖുറയാത്​ അൽഉൗല 1, സൽവ 1, അൽഷംലി 1, അൽഅയ്​ദാബി 1,  ബേഷ്​ 1, ഖുബാഷ്​ 1, അൽഅർത്വാവിയ 1, ബിജാദിയ 1, മജ്​മഅ 1, മറാത്​ 1, സാജർ 1, തുമൈർ 1.

മരണസംഖ്യ:
മക്ക 267, ജിദ്ദ 230, മദീന 59, റിയാദ്​ 43, ദമ്മാം 27, ത്വാഇഫ്​ 7, ഹുഫൂഫ്​ 6, തബൂക്ക്​ 5, ബുറൈദ 5, അൽഖോബാർ 4, ജുബൈൽ 3, ബീഷ 3, ജീസാൻ 3, ഖത്വീഫ് 2​, യാംബു  2,  ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1, ഹഫർ അൽബാത്വിൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscovid 19
News Summary - saudi arabia covid update-gulf news
Next Story