സൗദിയിൽ ഇന്ന് കോവിഡ് മരണമില്ലാത്ത ദിനം
text_fieldsജിദ്ദ: സൗദിയിൽ ഇന്നും കോവിഡ് കാരണം മരണമില്ലാത്ത ദിനം. മഹാമാരി തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് കോവിഡ് മൂലം ഒരൊറ്റ മരണം പോലും രേഖപ്പെടുത്താത്ത ദിനം ഇന്ന് ആവർത്തിച്ചത്. രാജ്യത്ത് പുതുതായി 95 കോവിഡ് രോഗികളും 295 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,717 ഉം രോഗമുക്തരുടെ എണ്ണം 7,36,910 ഉം ആയി. ഇതുവരെയുള്ള ആകെ മരണം 9,055 ആണ്. നിലവിൽ 5,752 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 78 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 17, റിയാദ് 16, മക്ക 14, ത്വാഇഫ് 14, മദീന 10, ദമ്മാം 7.

