സൗദിയിൽ ആകെ കോവിഡ് രോഗബാധിതർ ഏഴര ലക്ഷം കടന്നു. 97.69 ശതമാനവും രോഗമുക്തി നേടി
text_fieldsജിദ്ദ: സൗദിയിൽ ഇതുവരെയുള്ള കോവിഡ് രോഗബാധിതർ ഏഴര ലക്ഷം കടന്നു. ഇവരിൽ 97.69 ശതമാനവും രോഗമുക്തി നേടി. പുതുതായി 115 പുതിയ രോഗികളും 145 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,080 ഉം രോഗമുക്തരുടെ എണ്ണം 7,32,741 ഉം ആയി. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,034 ആയി.
നിലവിൽ 8,305 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 146 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മരണനിരക്ക് 1.20 ശതമാനമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 26, ജിദ്ദ 20, മദീന 10, മക്ക 8, ദമ്മാം 7, ത്വാഇഫ് 5, അബഹ 5. സൗദിയിൽ ഇതുവരെ 6,23,88,851 ഡോസ് വാക്സിൻ വിതരണം ചെയ്‌തു.

