Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ 407 പുതിയ രോഗികളും 685 രോഗമുക്തിയും

text_fields
bookmark_border
മരണം: 2, ചികിത്സയിലുള്ളവർ: 11,677, ഗുരുതരാവസ്ഥയിലുള്ളവർ: 501
Corona virus Representative image
cancel

ജിദ്ദ: സൗദിയിൽ പുതുതായി 407 കോവിഡ് രോഗബാധിതരും 685 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,46,473 ഉം രോഗമുക്തരുടെ എണ്ണം 7,25,792 ഉം ആയി. രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,004 ആയി. നിലവിൽ 11,677 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 501 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.22 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 114, ജിദ്ദ 43, ദമ്മാം 23, മദീന 20, മക്ക 16, ത്വാഇഫ് 16, ഹുഫൂഫ് 14, അബഹ 12. സൗദി അറേബ്യയിൽ ഇതുവരെ 6,11,41,596 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,89,922 ആദ്യ ഡോസും 2,42,38,276 രണ്ടാം ഡോസും 1,09,13,398 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update
Next Story