Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്നും ആശ്വാസം, രോഗമുക്തർ വർധിക്കുന്നു

text_fields
bookmark_border
പുതിയ രോഗികൾ:1,133, രോഗമുക്തി: 1,582, ആകെ കേസ്: 4,98,906, ആകെ രോഗമുക്തി: 4,79,709, മരണം: 14, ആകെ മരണം: 7,947, ചികിത്സയിൽ: 11,250, ഗുരുതരാവസ്ഥയിൽ: 1,378
saudi covid vaccine
cancel

ജിദ്ദ: സൗദിയിൽ ഇന്നും ആശ്വാസമായി കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. രാജ്യത്താകെ ഇന്ന് 1,133 പുതിയ രോഗികളും 1,582 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,98,906 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,79,709 ഉം ആയി. 14 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,947 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,250 ആണ്. ഇവരിൽ 1,378 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.15 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 328, മക്ക 245, കിഴക്കൻ പ്രവിശ്യ 206, അസീർ 108, ജീസാൻ 76, മദീന 63, അൽ ഖസീം 26, നജ്റാൻ 24, തബൂക്ക് 18, അൽബാഹ 18, ഹായിൽ 15, അൽ ജൗഫ് 5, ക്കൻ അതിർത്തി മേഖല 1, ഇതുവരെ രാജ്യത്ത് 1,92,84,225 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 9-7
Next Story