കോവിഡ്; സൗദിയിൽ ഇന്ന് 1,274 പുതിയ രോഗികളും 15 മരണങ്ങളും
text_fieldsRepresentational Image. Courtesy: Anadolu agency
ജിദ്ദ: സൗദിയിൽ ഇന്ന് 1,274 പുതിയ രോഗികളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,61,242 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,43,810 ഉം ആയി. ആകെ മരിച്ചവരുടെ എണ്ണം 7,488 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,929 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,565 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.22 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ജിദ്ദയിൽ 185 അടക്കം മക്ക പ്രവിശ്യയിൽ പുതിയ കേസുകൾ വർധിച്ചുകൊണ്ടേയിരിക്കുകയാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 437, റിയാദ് 277, കിഴക്കൻ പ്രവിശ്യ 180, അസീർ 90, മദീന 78, ജീസാൻ 69, അൽ ഖസീം 50, നജ്റാൻ 25, തബൂക്ക് 23, ഹാഇൽ 18, അൽബാഹ 17, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 2.

