സൗദിയിൽ കോവിഡ് മുക്തി നിരക്കുയർന്നു
text_fieldsറിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മുക്തരുടെ എണ്ണം ഉയർന്നു. പുതുതായി 57 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ 72 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,792 ആയി. ഇതിൽ 5,35,783 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,684 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,325 ആയും കുറഞ്ഞു. ഇതിൽ 279 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, മക്ക 11, കിഴക്കൻ പ്രവിശ്യ 6, മദീന 6, ജീസാൻ 3, അസീർ 3, അൽഖസീം 2, നജ്റാൻ 2, തബൂക്ക് 2, ഹാഇൽ 1, അൽജൗഫ് 1, വടക്കൻ അതിർത്തി മേഖല 1. സൗദി അറേബ്യയിൽ ഇതുവരെ 41,288,515 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

