കോവിഡ്; സൗദിയിൽ ഇന്ന് 731 പുതിയ രോഗികളും 620 രോഗമുക്തിയും
text_fieldsfile photo
ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 731 പുതിയ രോഗികളും 620 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,33,516 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,14,982 ഉം ആയി. 14 രോഗികൾ ഇന്ന് മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ മരണം 8,334 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,200 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,405 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.52 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 151, കിഴക്കൻ പ്രവിശ്യ 132, റിയാദ് 129, ജീസാൻ 67, അസീർ 60, അൽ ഖസീം 49, മദീന 39, നജ്റാൻ 35, ഹായിൽ 32, തബൂക്ക് 16, അൽബാഹ 7, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 7. ഇതുവരെ രാജ്യത്ത് 2,96,04,201 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

