Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 7,575 ആയി കുറഞ്ഞു

text_fields
bookmark_border
പുതിയ രോഗികൾ: 609, രോഗമുക്തി: 1,651, ആകെ കേസ്: 5,37,983, ആകെ രോഗമുക്തി: 5,22,009, ഇന്നത്തെ മരണം: 11, ആകെ മരണം: 8,399, ഗുരുതരാവസ്ഥയിൽ: 1,360
saudi covid 11-2-21
cancel

ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടരുന്നു. നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 7,575 ആയി കുറഞ്ഞു. ഇന്ന് 609 പേർക്ക് മാത്രമാണ് രോഗം ബാധിച്ചത്. അതോടൊപ്പം രോഗമുക്തി നേടിയവരുടെ എണ്ണം 1,651 ആണ്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,37,983 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,22,009 ഉം ആയി.

11 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,399 ആയി. ചികിത്സയിലുള്ള രോഗികളിൽ 1,360 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.03 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.56 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 161, മക്ക 106, കിഴക്കൻ പ്രവിശ്യ 74, ജീസാൻ 55, അസീർ 48, അൽ ഖസീം 42, മദീന 30, നജ്റാൻ 28, അൽബാഹ 15, ഹായിൽ 14, വടക്കൻ അതിർത്തി മേഖല 14, തബൂക്ക് 12, അൽ ജൗഫ് 10. ഇതുവരെ രാജ്യത്ത് 3,14,52,182 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 8-14
Next Story