കോവിഡ്; സൗദിയിൽ പുതിയ രോഗികളിലും മരണത്തിലും ഗണ്യമായ കുറവ്
text_fieldsജിദ്ദ: സൗദിയിൽ വീണ്ടും ആശ്വാസമായി പുതിയ കോവിഡ് രോഗികളിലും മരണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 850 പുതിയ രോഗികളും ഒമ്പത് മരണങ്ങളും മാത്രമാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി 975 ഉം രേഖപ്പെടുത്തി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,32,785 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,14,362 ഉം ആയി. രാജ്യത്തെ ആകെ മരണം 8,320 ആണ്. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,103 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,404 പേർ ഗുരുതരാവസ്ഥയിലാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.54 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 166, റിയാദ് 143, കിഴക്കൻ പ്രവിശ്യ 128, അസീർ 88, ജീസാൻ 81, അൽ ഖസീം 55, മദീന 48, നജ്റാൻ 37, ഹായിൽ 32, തബൂക്ക് 23, അൽബാഹ 22, വടക്കൻ അതിർത്തി മേഖല 17, അൽ ജൗഫ് 10. ഇതുവരെ രാജ്യത്ത് 2,93,16,611 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

