കോവിഡ്; സൗദിയിൽ മക്ക പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം കുതിച്ചുയർന്നു
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി 1,161 കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 438 പേരും ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയിൽ മാത്രം ഇന്ന് 200 പുതിയ രോഗികൾ ഉണ്ട്. ഇന്ന് രോഗമുക്തരാവയവരുടെ എണ്ണം 1,216 ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,58,707 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,41,860 ഉം ആയി. ഇന്ന് 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,471 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,376 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,579 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 438, റിയാദ് 204, കിഴക്കൻ പ്രവിശ്യ 178, മദീന 81, അസീർ 81, ജീസാൻ 63, അൽ ഖസീം 45, ഹാഇൽ 21, തബൂക്ക് 20, നജ്റാൻ 13, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 2. ഇതുവരെ രാജ്യത്ത് 587 കേന്ദ്രങ്ങളിലൂടെ ഒന്നര കോടി വാക്സിൻ വിതരണം പൂർത്തിയാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

