കോവിഡ്; സൗദിയിൽ ഇന്ന് 1039 പുതിയ രോഗികളും 1061 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,039 പുതിയ കോവിഡ് രോഗികളും 1,061 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,24,445 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,07,650 ഉം ആയി. പുതുതായി 13 പേർ മരിച്ചു. ഇതോടെ ആകെ മരണം 7,045 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,750 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,311 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 386, മക്ക 274, കിഴക്കൻ പ്രവിശ്യ 140, അസീർ 46, മദീന 45, ജീസാൻ 33, അൽ ഖസീം 29, തബൂക്ക് 26, ഹാഇൽ 18, നജ്റാൻ 13, വടക്കൻ അതിർത്തി മേഖല 11, അൽബാഹ 11, അൽ ജൗഫ് 7.

