കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികൾ 1000 ത്തിൽ താഴെ
text_fieldsജിദ്ദ: ദിവസങ്ങൾക്ക് ശേഷം സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം 1000 ത്തിൽ താഴെ എത്തി. ഇന്ന് 984 പുതിയ രോഗികളും 1,185 രോഗമുക്തരുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,57,546 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,40,644 ഉം ആയി. ഇന്ന് 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,456 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,446 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,545 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.25 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് മക്ക പ്രവിശ്യയിൽ ആണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 210, കിഴക്കൻ പ്രവിശ്യ 140, മദീന 73, അസീർ 61, ജീസാൻ 59, അൽ ഖസീം 37, തബൂക്ക് 15, ഹാഇൽ 13, നജ്റാൻ 12, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 3.

