Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 1,255 പുതിയ രോഗികളും 1,247 രോഗമുക്തിയും

text_fields
bookmark_border
ആകെ കേസ്: 4,79,390, ആകെ രോഗമുക്തി: 4,60,338, മരണം: 14, ആകെ മരണം: 7,730, ചികിത്സയിൽ: 11,322, ഗുരുതരാവസ്ഥയിൽ: 1,451.
saudi covid
cancel
camera_alt

Representational Image. Courtesy: Anadolu agency

ജിദ്ദ: സൗദിയിൽ ഇന്ന് 1,255 പുതിയ രോഗികളും 1,247 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,79,390 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,60,338 ഉം ആയി. 14 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,730 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,322 ആണ്. ഇവരിൽ 1,451 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.02 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. റിയാദ് പ്രവിശ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 340, കിഴക്കൻ പ്രവിശ്യ 282, റിയാദ് 203, അസീർ 156, ജീസാൻ 81, മദീന 58, അൽ ഖസീം 35, നജ്റാൻ 24, തബൂക്ക് 23, അൽബാഹ 20, ഹാഇൽ 16, വടക്കൻ അതിർത്തി മേഖല 11, അൽ ജൗഫ് 6.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 6-24
Next Story