കോവിഡ്; സൗദിയിൽ ഇന്ന് 1,239 പുതിയ രോഗികളും 932 രോഗമുക്തിയും
text_fieldsImage courtesy: CBSNews
ജിദ്ദ: സൗദിയിൽ ഇന്ന് 1,239 പുതിയ രോഗികളും 932 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,69,414 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,51,187 ഉം ആയി. ഇന്ന്15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,621 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,606 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,549 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.11 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 371, റിയാദ് 253, കിഴക്കൻ പ്രവിശ്യ 229, അസീർ 98, ജീസാൻ 83, മദീന 71, അൽ ഖസീം 44, നജ്റാൻ 32, അൽബാഹ 17, ഹാഇൽ 17, വടക്കൻ അതിർത്തി മേഖല 10, തബൂക്ക് 9, അൽ ജൗഫ് 5.

