Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തി

text_fields
bookmark_border
പുതിയ രോഗികൾ: 1,175, രോഗമുക്തി: 1,262, ആകെ കേസുകൾ: 4,63,703, ആകെ രോഗമുക്തി: 4,46,054, മരണം: 18, ആകെ മരണം: 7,537, ചികിത്സയിൽ: 10,112, ഗുരുതരം: 1,559
covid saudi
cancel
camera_alt

representative image

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി. ഇന്ന് പുതുതായി 1,175 പുതിയ രോഗികളും 1,262 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,63,703 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,46,054 ഉം ആയി. ഇന്ന് 18 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,537 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,112 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,559 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.19 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് മക്ക പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 376, റിയാദ് 258, കിഴക്കൻ പ്രവിശ്യ 179, അസീർ 88, മദീന 77, ജീസാൻ 67, അൽ ഖസീം 41, തബൂക്ക് 26, നജ്റാൻ 19, അൽബാഹ 18, ഹാഇൽ 17, വടക്കൻ അതിർത്തി മേഖല 6, അൽ ജൗഫ് 3.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 6-11
Next Story