Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്: സൗദി അറേബ്യയിൽ 34 മരണവും 1521 രോഗികളും
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്: സൗദി...

കോവിഡ്: സൗദി അറേബ്യയിൽ 34 മരണവും 1521 രോഗികളും

text_fields
bookmark_border

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്​ച​ 34 പേർ മരിച്ചു. 3233 ആയി രാജ്യത്തെ ആകെ മരണസംഖ്യ. റിയാദ്​ 8, ജിദ്ദ 2, മക്ക 1, ഹുഫൂഫ്​ 5, ത്വാഇഫ്​ 3, ഖോബാർ 1, ബുറൈദ 1, അബഹ 1, തബൂക്ക്​ 3, ഖർജ്​ 2, മഹായിൽ 1, ബീഷ 2, അൽജഫർ 1, അറാർ 1, അയൂൺ 1, സകാക 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം റിപ്പോർട്ട്​ ചെയ്​തത്.

1521 പേർക്ക് കൂടി​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 291468 ആയി​. ഇതിൽ 33117 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​​. 1821 രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്​. തീവ്രപരിചരണ വിഭാഗത്തിലാണ്​ അവർ. ചൊവ്വാഴ്​ച 1640 പേർ കൂടി​ രോഗമുക്തി നേടിയതോടെ രാജ്യത്ത്​ ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 255118 ആയി​. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി​.

24 മണിക്കൂറിനിടെയുണ്ടായ 59,325 ടെസ്​റ്റുകളടക്കം രാജ്യത്ത്​ ഇതുവരെ നടത്തിയ മൊത്തം ടെസ്​റ്റുകളുടെ എണ്ണം 3,872,599 ആയി. റിയാദിലാണ്​ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്, 101​. മക്കയിൽ 88ഉം ദമ്മാമിൽ 75ഉം ഹുഫൂഫിൽ 65ഉം മദീനയിൽ 65ഉം ജീസാനിൽ 51ഉം ഹാഇലിൽ 45ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

മരണം പ്രദേശം തിരിച്ച കണക്ക്​

റിയാദ്​ 868, ജിദ്ദ 722, മക്ക 570, മദീന 118, ഹുഫൂഫ്​ 156, ത്വാഇഫ്​ 122, ദമ്മാം 108, ബുറൈദ 52, തബൂക്ക്​ 52, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, ഖത്വീഫ് 26, അറാർ 29, മുബറസ്​ 27, വാദി ദവാസിർ 20, മഹായിൽ 20, സബ്​യ 17, അൽബാഹ 17, സകാക 16, അൽഖുവയ്യ 14, ഖർജ്​ 17, ഖോബാർ 15, ​ബെയ്​ഷ്​ 13, അബഹ 11, അൽറസ്​ 11, ബീഷ​ 12, ഖമീസ്​ മുശൈത്ത്​​ 8​, ഉനൈസ 8, അൽമജാരിദ 8, അബൂഅരീഷ്​ 7, നജ്​റാൻ 7, ഹുറൈംല 6, അയൂൺ 7, സു​ൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 4, ജുബൈൽ 3, ശഖ്​റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ്​ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1, സാംത 1, ദർബ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid update​Covid 19
Next Story