Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ്​ 120 ലെത്തി

text_fields
bookmark_border
രോഗമുക്തി: 219, ആകെ കേസ്: 5,45,243, ആകെ രോഗമുക്തി: 5,34,062, ഇന്നത്തെ മരണം: 7, ആകെ മരണം: 8,579, ചികിത്സയിലുള്ളവർ: 2,602, ഗുരുതരാവസ്ഥയിൽ: 723
saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ്​ 120 ലെത്തി. 219 പേർ രോഗമുക്തിയും നേടി.ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,45,243 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,062 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,579 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,602 ആയി കുറഞ്ഞു. ഇവരിൽ 723 പേർ ഗുരുതരാവസ്ഥയിലാണ്.

ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.94 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, മക്ക 22, കിഴക്കൻ പ്രവിശ്യ 14, ജീസാൻ 9, മദീന 8, അൽ ഖസീം 8, അസീർ 7, നജ്റാൻ 6, ഹായിൽ 4, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2, അൽ ജൗഫ് 1, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,78,34,007 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 5-9
Next Story