കോവിഡ്; സൗദിയിൽ ആശ്വാസം; ദീർഘനാളുകൾക്ക് ശേഷം ഇന്ന് പുതിയ രോഗികൾ ആയിരത്തിൽ താഴെ
text_fieldsജിദ്ദ: സൗദിയിൽ ദീർഘനാളുകൾക്ക് ശേഷം ആശ്വാസമായി പുതിയ രോഗികളുടെ എണ്ണം ഇന്ന് ആയിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 986 പുതിയ രോഗികളും 1,055 രോഗമുക്തിയുമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,30,981 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,12,373 ഉം ആയി. 13 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,297 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,311 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,424 പേർ ഗുരുതരാവസ്ഥയിലാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.49 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 189, റിയാദ് 177, കിഴക്കൻ പ്രവിശ്യ 162, ജീസാൻ 101, അസീർ 98, മദീന 55, അൽ ഖസീം 48, ഹായിൽ 41, തബൂക്ക് 35, നജ്റാൻ 29, വടക്കൻ അതിർത്തി മേഖല 24, അൽബാഹ 17, അൽ ജൗഫ് 10. ഇതുവരെ രാജ്യത്ത് 2,87,08,405 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

