Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ അസീർ പ്രവിശ്യയിൽ

text_fields
bookmark_border
പുതിയ രോഗികൾ: 1,247, രോഗമുക്തി: 1,429, ആകെ കേസ്: 4,94,032, ആകെ രോഗമുക്തി: 4,74,368, മരണം: 15, ആകെ മരണം: 7,891, ചികിത്സയിൽ: 11,773, ഗുരുതരാവസ്ഥയിൽ: 1,350
CORONA VIRUS
cancel

ജിദ്ദ: സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തത് അസീർ പ്രവിശ്യയിലാണ്. 273 പേർക്കാണ് ഇ പ്രദേശത്ത് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് 24 മണിക്കൂറിനുള്ളിൽ അസീർ മേഖലയിൽ ഇത്രയധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്താകെ ഇന്ന് 1,247 പുതിയ രോഗികളും 1,429 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,94,032 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,74,368 ഉം ആയി. ഇന്ന് 15 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,891 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,773 ആണ്. ഇവരിൽ 1,350 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: അസീർ 273, കിഴക്കൻ പ്രവിശ്യ 234, മക്ക 220, റിയാദ് 206, ജീസാൻ 110, മദീന 68, അൽബാഹ 34, നജ്റാൻ 33, അൽ ഖസീം 23, ഹാഇൽ 16, തബൂക്ക് 14, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 8.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid update 5-7
Next Story