കോവിഡ്; സൗദിയിൽ ഇന്ന് 1,043 പുതിയ രോഗികളും 14 മരണങ്ങളും
text_fieldsജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,043 പുതിയ രോഗികളും 14 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,113 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,29,995 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,11,318 ഉം ആയി. രാജ്യത്തെ ആകെ മരണം 8,284 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,393 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,396 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.47 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 214, റിയാദ് 192, കിഴക്കൻ പ്രവിശ്യ 169, അസീർ 126, ജീസാൻ 92, മദീന 65, ഹായിൽ 43, അൽ ഖസീം 39, നജ്റാൻ 39, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 18, അൽബാഹ 16, അൽ ജൗഫ് 11. ഇതുവരെ രാജ്യത്ത് 2,83,24,144 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

