Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ആശ്വാസമായി പുതിയ രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണം വർധിച്ചു

text_fields
bookmark_border
പുതിയ രോഗികൾ: 1,173, രോഗമുക്തി: 1,389, ആകെ കേസ്: 4,92,785, ആകെ രോഗമുക്തി: 4,72,939, മരണം: 13, ആകെ മരണം: 7,876, ചികിത്സയിൽ: 11,970, ഗുരുതരാവസ്ഥയിൽ: 1,348
covid saudi
cancel

ജിദ്ദ: സൗദിയിൽ ആശ്വാസമായി പുതിയ രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണം വർധിച്ചു. രാജ്യത്താകെ ഇന്ന് 1,173 പുതിയ രോഗികളും 1,389 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,92,785 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,72,939 ഉം ആയി. ഇന്ന് 13 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,876 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,970, ആണ്. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.97 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. അൽ ഖസീം പ്രവിശ്യയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം കുതിച്ചുയർന്നിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 273, റിയാദ് 227, മക്ക 222, അൽ ഖസീം 115, മദീന 90, അസീർ 77, വടക്കൻ അതിർത്തി മേഖല 40, അൽബാഹ 39, ജീസാൻ 32, നജ്റാൻ 18, തബൂക്ക് 18, ഹാഇൽ 14, അൽ ജൗഫ് 8.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 4-7
Next Story