കോവിഡ്; സൗദിയിൽ ഇന്ന് 1,322 രോഗമുക്തിയും 16 മരണവും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,322 രോഗമുക്തിയും 16 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ന് 1,201 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,55,418 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,38,206 ഉം ആയി. ആകെ മരിച്ചവരുടെ എണ്ണം 7,424 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,788 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,528 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.18 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ചയും വളരെ അധികം വർധിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 370, റിയാദ് 294, കിഴക്കൻ പ്രവിശ്യ 167, മദീന 92, അസീർ 76, ജീസാൻ 61, അൽ ഖസീം 50, തബൂക്ക് 26, നജ്റാൻ 21, ഹാഇൽ 19, അൽബാഹ 15, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 2.

