കോവിഡ്; സൗദിയിൽ ഇന്ന് 1,245 പുതിയ രോഗികളും 1,275 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,245 പുതിയ കോവിഡ് രോഗികളും 1,275 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,50,436 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,33,413 ഉം ആയി. തിങ്കളാഴ്ച 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,362 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,661 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,438 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.20 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 428, റിയാദ് 313, കിഴക്കൻ പ്രവിശ്യ 155, മദീന 99, അസീർ 74, ജീസാൻ 56, അൽ ഖസീം 41, ഹാഇൽ 23, തബൂക്ക് 20, നജ്റാൻ 14, അൽബാഹ 13, വടക്കൻ തിർത്തി മേഖല 6, അൽ ജൗഫ് 3.

