Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 46 പേർക്ക്​...

സൗദിയിൽ 46 പേർക്ക്​ കോവിഡും ഒരു മരണവും

text_fields
bookmark_border
സൗദിയിൽ 46 പേർക്ക്​ കോവിഡും ഒരു മരണവും
cancel

റിയാദ്: സൗദി അറേബ്യയിൽ 46 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു. 36 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ ഒരേയൊരു​​​ മരണം മാത്രമാണ്​ കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചത്​. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,617 ഉം രോഗമുക്തരുടെ എണ്ണം 5,37,570 ഉം ആയി. ആകെ മരണസംഖ്യ 8,794 ആയി ഉയർന്നു. ​ ബാധിതരായി ചികിത്സയിൽ കഴിയുന്നവരിൽ 61 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​.

ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മദീന 4, മക്ക 3, മറ്റ്​ 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,664,236 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi covid updateSaudi Arabia
News Summary - saudi arabia covid update 31-10
Next Story