Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2022 1:34 PM GMT Updated On
date_range 2022-06-30T19:04:03+05:30കോവിഡ്: സൗദിയിൽ ഇന്ന് രോഗമുക്തരുടെ എണ്ണത്തിൽ വൻവർധന
text_fieldsListen to this Article
ജിദ്ദ: സൗദിയിൽ പുതുതായി 1,003 പേർ കോവിഡ് രോഗമുക്തരായി. 698 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,95,186 ഉം രോഗമുക്തരുടെ എണ്ണം 7,76,954 ഉം ആയി. പുതുതായി ഒരു മരണവും രേഖപ്പെടുത്തി.
ഇതോടെ രാജ്യത്തെ ആകെ മരണം 9,208 ആയി. നിലവിൽ 9,024 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.71 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 272, ജിദ്ദ 100, ദമ്മാം 58, മക്ക 27, മദീന 23, ദഹ്റാൻ 18, ഹുഫൂഫ് 14, ത്വാഇഫ് 12, അബഹ 11, അൽഖോബാർ 11
Next Story