Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്

text_fields
bookmark_border
പുതിയ രോഗികൾ: 221, രോഗമുക്തി: 386, ആകെ കേസ്: 5,44,225, ആകെ രോഗമുക്തി: 5,32,512, ഇന്നത്തെ മരണം: 7, ആകെ മരണം: 8,539, ചികിത്സയിലുള്ളവർ: 3,174, ഗുരുതരാവസ്ഥയിൽ: 927
covid saudi
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. ഇന്ന് 221 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 386 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,44,225 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,32,512 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,539 ആയി. നിലവിൽ 3,174 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇവരിൽ 927 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.56 ശതമാനവും ആണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 66, മക്ക 36, കിഴക്കൻ പ്രവിശ്യ 21, ജീസാൻ 20, അൽ ഖസീം 19, അസീർ 15, മദീന 15, നജ്റാൻ 9, ഹായിൽ 8, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 3, അൽ ജൗഫ് 3, അൽബാഹ 1. ഇതുവരെ രാജ്യത്ത് 3,64,74,179 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid update 30-8
Next Story