കോവിഡ്; സൗദിയിൽ ഇന്ന് 14 മരണങ്ങളും 1187 പുതിയ രോഗികളും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 14 കോവിഡ് മരണങ്ങളും 1187 പുതിയ രോഗികളും റിപ്പോർട്ട് ചെയ്തു. 1176 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,24,584 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,05,003 ഉം ആയി. രാജ്യത്തെ ആകെ മരണം 8,226 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 11,355 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1395 പേർ ഗുരുതരാവസ്ഥയിലാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.26 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 256, മക്ക 212, കിഴക്കൻ പ്രവിശ്യ 174, ജീസാൻ 118, അൽ ഖസീം 92, മദീന 64, അസീർ 59, ഹായിൽ 58, അൽബാഹ 36, വടക്കൻ അതിർത്തി മേഖല 31, തബൂക്ക് 28, അൽ ജൗഫ് 7. ഇതുവരെ രാജ്യത്ത് 2,63,32,442 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

