കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ രോഗമുക്തി കൂടി
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ഇന്ന് 907 പുതിയ രോഗികളും 1,201 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,49,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,32,138 ഉം ആയി. ശനിയാഴ്ച 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,347 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,706 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,408 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.20 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. ഇന്ന് റിയാദ്, മക്ക പ്രവിശ്യകളിലെല്ലാം പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 258, മക്ക 232, കിഴക്കൻ പ്രവിശ്യ 139, മദീന 86, അസീർ 65, ജീസാൻ 39, അൽ ഖസീം 33, ഹാഇൽ 14, നജ്റാൻ 13, തബൂക്ക് 12, അൽബാഹ 9, വടക്കൻ തിർത്തി മേഖല 4, അൽ ജൗഫ് 3.

