സൗദിയിൽ പുതിയ കോവിഡ് രോഗികൾ കുറയുന്നു; ഗുരുതര രോഗികളുടെ എണ്ണത്തിൽ വർധന
text_fieldsജിദ്ദ: സൗദിയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 3,669 പുതിയ രോഗികളും 4,375 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,83,053 ഉം രോഗമുക്തരുടെ എണ്ണം 6,35,191 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 8,936 ആയി.
നിലവിൽ 38,926 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 940 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.99 ശതമാനവും മരണനിരക്ക് 1.30 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,301, ജിദ്ദ 318, ദമ്മാം 192, ഹുഫൂഫ് 167, മക്ക 132, മദീന 102, അബഹ 102. സൗദി അറേബ്യയിൽ ഇതുവരെ 5,67,07,289 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,17,272 ആദ്യ ഡോസും 2,36,56,978 രണ്ടാം ഡോസും 75,33,039 ബൂസ്റ്റർ ഡോസുമാണ്.

