കോവിഡ്; സൗദിയിൽ ഇന്ന് 1,261 പുതിയ രോഗികളും 1,364 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,261 പുതിയ രോഗികളും 1,364 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,54,217 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,36,884 ഉം ആയി. 15 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,406 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 9,925 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,516 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.18 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. മക്ക പ്രവിശ്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നും വളരെ അധികം വർധിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 402, റിയാദ് 292 കിഴക്കൻ പ്രവിശ്യ 166, മദീന 120, അസീർ 72, ജീസാൻ 61, അൽ ഖസീം 55, തബൂക്ക് 27, ഹാഇൽ 19, നജ്റാൻ 19, അൽബാഹ 15, വടക്കൻ അതിർത്തി മേഖല 10, അൽ ജൗഫ് 3.

