സൗദിയിൽ 248 പേർക്ക് കോവിഡ്, രോഗമുക്തി 491
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 248 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 491 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 809,274 ഉം രോഗമുക്തരുടെ എണ്ണം 794,435 ഉം ആയി. രാജ്യത്തെ ആകെ മരണം 9,247 ആയി തുടരുന്നു. നിലവിൽ 5,592 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 139 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.16 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 61, ജിദ്ദ 37, മക്ക 11, ദമ്മാം 10, അൽബാഹ 7, ഖോബാർ 7, ത്വാഇഫ് 6, അബ്ഹ 6, ദഹ്റാൻ 6, ഹാഇൽ 5, ബുറൈദ 5, മദീന 5, ഹുഫൂഫ് 5, യാംബു 5, ഖത്വീഫ് 4, അബ്ഖൈഖ് 4, ജീസാൻ 3, നജ്റാൻ 3, അൽറസ് 3, ജുബൈൽ 3, മൻദഖ് 3, സബ്‍യ 3

