കോവിഡ്; സൗദിയിൽ ഇന്ന് 1,215 പുതിയ രോഗികളും 11 മരണങ്ങളും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,215 പുതിയ രോഗികളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,47,178 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,29.663 ഉം ആയി. പുതുതായി 1,161 പേർ രോഗമുക്തി നേടി. ആകെ മരിച്ചവരുടെ എണ്ണം 7,320 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,195 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,355 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.63 ശതമാനവുമാണ്. ഇന്ന് റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 345, മക്ക 324, കിഴക്കൻ പ്രവിശ്യ 145, മദീന 96, അസീർ 80, ജീസാൻ 64, അൽ ഖസീം 55, തബൂക്ക് 35, നജ്റാൻ 23, ഹാഇൽ 21, അൽബാഹ 17, വടക്കൻ തിർത്തി മേഖല 6, അൽ ജൗഫ് 4.

