24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് മരണമില്ല
text_fieldsജിദ്ദ: സൗദിയിൽ 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുതായി 326 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 574 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 808,742 ഉം രോഗമുക്തരുടെ എണ്ണം 793,416 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,243 ആയി തുടരുന്നു. നിലവിൽ 6,083 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.10 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 86, ജിദ്ദ 53, ദമ്മാം 24, മക്ക 14, മദീന 12, അൽബാഹ 10, ത്വാഇഫ് 9, ഹുഫൂഫ് 9, ബുറൈദ 8, അബ്ഹ 6, ജീസാൻ 5, ദഹ്റാൻ 5, തബൂക്ക് 4, ഹാഇൽ 4, ഖമീസ് മുശൈത്ത് 4, നജ്റാൻ 4, ഖോബാർ 3, യാംബു 3, അൽറസ് 3, ബൽജുറൈഷി 3, ഹഫർ അൽബാത്വിൻ 3.

