Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ ഇന്ന് 98 പുതിയ രോഗികളും 2 മരണവും

text_fields
bookmark_border
രോഗമുക്തി: 177, മരണം: 2, ചികിത്സയിലുള്ളവർ: 3,411, ഗുരുതരാവസ്ഥയിലുള്ളവർ: 43
saudi covid
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 98 കോവിഡ് രോഗികളും 177 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,53,730 ഉം രോഗമുക്തരുടെ എണ്ണം 7,41,235 ഉം ആയി.

പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,084 ആയി. നിലവിൽ 3,411 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.33 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 26, മദീന 15, മക്ക 13, റിയാദ് 13, ത്വാഇഫ് 6, ദമ്മാം 6, ജീസാൻ 5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi arabia covid update 27 april 2022
Next Story