Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ 59 പേർക്ക് കോവിഡും അഞ്ച് മരണവും
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 59 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളവരിൽ 78 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,985 ആയി. ഇതിൽ 5,36,028 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,704 ആയി ഉയർന്നു.
രോഗബാധിതരിൽ 244 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 10, ജിദ്ദ 10, ഹഫർ 4, മദീന 3, മക്ക 3, തുവാൽ 2, ത്വാഇഫ് 2, യാംബു 2, അൽഖുവയ്യ 2, മറ്റ് 21 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 41,706,410 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
Next Story

