കോവിഡ്; സൗദിയിൽ ഇന്ന് 244 പുതിയ രോഗികളും 407 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് ഇന്ന് 244 പുതിയ രോഗികളും 407 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,43,562 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,31,324 ഉം ആയി. എട്ട് പേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,520 ആയി. നിലവിൽ 3,718 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,020 പേർ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.74 ശതമാനവും മരണനിരക്ക് 1.56 ശതമാനവും ആണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 54, മക്ക 46, കിഴക്കൻ പ്രവിശ്യ 27, ജീസാൻ 23, അസീർ 19, മദീന 17, അൽ ഖസീം 16, നജ്റാൻ 13, അൽ ജൗഫ് 8, വടക്കൻ അതിർത്തി മേഖല 8, ഹായിൽ 7, തബൂക്ക് 4, അൽബാഹ 2. ഇതുവരെ രാജ്യത്ത് 3,55,13,291 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

