കോവിഡ്; സൗദിയിൽ ഇന്ന് 1,218 പുതിയ രോഗികളും 1,252 രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 1,218 പുതിയ കോവിഡ് രോഗികളും 1,252 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,83,221 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,64,256 ഉം ആയി. 15 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,775 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,190 ആണ്. ഇവരിൽ 1,440 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.07 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 369, റിയാദ് 255, കിഴക്കൻ പ്രവിശ്യ 206, അസീർ 140, ജീസാൻ 67, മദീന 54, അൽ ഖസീം 43, നജ്റാൻ 22, ഹാഇൽ 21, അൽബാഹ 15, തബൂക്ക് 15, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 3.

